ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.
Tag: food habit
ഇന്ത്യയിൽ നോണ്‍- വെജ് ഭക്ഷണം കഴിക്കുന്നവരില്‍ കേരളം മുന്നിലെന്ന് സർവേ
2022-23 ലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ജൂൺ 7 ന് പുറത്തിറക്കിയ സർവേ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മുട്ട, മത്സ്യം, മാംസം എന്നിവയുൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളം ഒന്നാമത്. ഗാർഹിക ഉപഭോഗച്ചെലവ് കാണിക്കുന്നത് കേരളത്തിലെ ഗ്രാമങ്ങളിലെ ജനങ്ങൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം നോൺ-വെജിറ്റേറിയൻ ഇനങ്ങൾക്കായി നീക്കിവെക്കുമ്പോൾ നഗരവാസികൾ 19.8 ശതമാനം ചെലവഴിക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അസമിലെ ഗ്രാമവാസികള്‍ Read More…
ഉല്‍ക്കയുടെ രുചിയില്‍ ഒരു സ്‌പെഷ്യല്‍ വോഡ്ക ; ബഹിരാകാശത്തിന്റെ രുചിയില്‍ സ്പെഷ്യല്‍ ഐറ്റം
ക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്.അങ്ങനെ പല തരത്തിലുള്ള രുചികളും നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ ബഹിരാകാശത്തിന്റെ രുചി എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? ഉല്‍ക്കാശിലയാല്‍ സമ്പുഷ്ടമായ പുതിയ വോഡ്ക അവതരിപ്പിക്കുകയാണ് ഫ്രാന്‍സിലെ ബര്‍ഗണ്ടി ആസ്ഥാനമായുള്ള പ്രീമിയം സ്പിരിറ്റ് ബ്രാന്‍ഡ് പെഗാസസ്. ഈ സ്‌പെഷ്യല്‍ വോഡ്കയുടെ പേര് ഷൂട്ടിങ് സ്റ്റാര്‍ എന്നാണ്. ഈ ഓര്‍ഗാനിക്ക് വോഡ്ക ഉണ്ടാക്കിയിരിക്കുന്നതാവട്ടെ സ്വിസ് ആല്‍പ്‌സ് പര്‍വതഭാഗങ്ങളില്‍ പ്രാദേശികമായി വിളവെടുക്കുന്ന ഗോതമ്പില്‍ നിന്നാണ്. ഇത് ഉണ്ടാക്കുന്നത് മൂന്ന് റൗണ്ട് സ്ലോ റിഫ്‌ലക്‌സ് വാറ്റിയെടുക്കലുകളിലൂടെയാണ്.പെഗാസസ് ഡിസ്റ്റിലറിയില്‍ നിന്ന് Read More…
ട്യൂണ മത്സ്യം നിറച്ച കറുത്ത നിറത്തിലുള്ള പാനിപൂരി ; വൈറലായി പുതിയ പരീക്ഷണ വിഭവം
വടക്കേ ഇന്ത്യന്‍ വിഭവമായ ഗോല്‍ഗപ്പ എന്ന പാനീപൂരി പ്രിയമില്ലാത്തവര്‍ വിരളമാണ്. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള ഇന്ത്യയുടെ തെരുവു ഭക്ഷണമാണ് പാനിപൂരി. വിവിധ സംസ്ഥാനങ്ങളില്‍ ഗോല്‍ഗപ്പ, പുച്ക്ക തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് വിളമ്പുന്നത്. ഇപ്പോള്‍ പാനീപൂരി കൊണ്ടുള്ള ഒരു പരീക്ഷണ വിഭവമാണ് വൈറലാകുന്നത്. ട്യൂണ മത്സ്യം നിറച്ച പാനിപൂരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയിലാണ് പാനിപൂരിയിലെ ഈ പരീക്ഷണ Read More…
ഐസ്ക്രീം- ഗുലാബ് ജാമുൻ മുതൽ ഈത്തപ്പഴവും പാലും വരെ: ഒഴിവാക്കേണ്ട 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ
ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങൾ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയതും കാൽസ്യം അടങ്ങിയതുമായ ഭക്ഷണങ്ങൾ കലർത്തുന്നത് ആയുർവേദവിധി പ്രകാരം നല്ലതല്ലെന്ന് വിദഗ്ദര്‍. ആയുർവേദം അനുസരിച്ച് ‘വിരുദ്ധ ഭക്ഷണം’ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന വിഷവസ്തുക്കളോ ദഹിക്കാത്ത ഉപാപചയ മാലിന്യങ്ങളോ ശേഖരിക്കപ്പെടാൻ ഇടയാക്കും. നിങ്ങൾ ഒഴിവാക്കേണ്ട തെറ്റായ ഫുഡ് കോമ്പോസ് പോഷകാഹാര വിദഗ്ധയും യോഗാ അധ്യാപികയുമായ ജൂഹി കപൂർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആയുർവേദ പ്രകാരം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ പങ്കുവെക്കുന്നു.
രാത്രി ഭക്ഷണം നേരത്തെയാക്കാമോ? ഹൃദ്രോഗസാധ്യത കുറയുന്നത് ഉള്‍പ്പെടെ പലതുണ്ട് ഗുണങ്ങള്‍
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ഭക്ഷണം കഴിയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ക്രമവുമില്ലാത്ത തോന്നിയത് പോലെയുള്ള ഭക്ഷണക്രമം ദഹനത്തില്‍ പ്രതികൂല സ്വാധീനം ഉണ്ടാക്കും. രാത്രി ഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ Read More…
ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ അമിതഭാരത്തിലേക്ക് നയിക്കുന്നു
പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ Read More…
മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീനുള്ള സസ്യാഹാരങ്ങള്‍ ഇതാ; വെജിറ്റേറിയന്‍കാര്‍ക്ക് ഉത്തമം
ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദനകള്‍ അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനായി മുട്ട, പാല്‍, പയര്‍ തുടങ്ങിയവ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് പേശികളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മികച്ച ഒരു ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. സസ്യഭുക്കുകളായ ആളുകള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയേക്കാള്‍ കൂടുതല്‍ Read More…
ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുത്
നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. * ആഹാര ശേഷം ഉടനെ ഉറങ്ങേണ്ട – ആഹാരം കഴിച്ചു കഴിഞ്ഞ് ഉടന്‍ ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഇത് തെറ്റാണ്. ദഹനത്തെ Read More…