Healthy Food

ഐസ്ക്രീം- ഗുലാബ് ജാമുൻ മുതൽ ഈത്തപ്പഴവും പാലും വരെ: ഒഴിവാക്കേണ്ട 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ

ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങൾ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയതും കാൽസ്യം അടങ്ങിയതുമായ ഭക്ഷണങ്ങൾ കലർത്തുന്നത് ആയുർവേദവിധി പ്രകാരം നല്ലതല്ലെന്ന് വിദഗ്ദര്‍. ആയുർവേദം അനുസരിച്ച് ‘വിരുദ്ധ ഭക്ഷണം’ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന വിഷവസ്തുക്കളോ ദഹിക്കാത്ത ഉപാപചയ മാലിന്യങ്ങളോ ശേഖരിക്കപ്പെടാൻ ഇടയാക്കും. നിങ്ങൾ ഒഴിവാക്കേണ്ട തെറ്റായ ഫുഡ് കോമ്പോസ് പോഷകാഹാര വിദഗ്ധയും യോഗാ അധ്യാപികയുമായ ജൂഹി കപൂർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആയുർവേദ പ്രകാരം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന 7 തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ പങ്കുവെക്കുന്നു.