ന്യൂഡല്‍ഹി: മനുഷ്യന്റെ കുടലില്‍ ഈച്ചയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ ഞെട്ടി. യുഎസിലെ മിസോറിയില്‍ നിന്നുള്ള 63 വയസ്സുള്ളയാള്‍ സാധാരണ ചെക്കപ്പിന് എത്തിയപ്പോഴാണ് വയറിനുള്ള ജീവനോടെ പറന്നു നടക്കുന്ന ഈച്ചയെ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പതിവായിട്ടുള്ള ചെക്കപ്പിന്റെ ഭാഗമായി കുടലിലെ കാന്‍സര്‍പരിശോധന നടത്തുന്ന വേളയിലാണ് ഈച്ചയെ കണ്ടെത്തിയത്. കൊളോനോസ്‌കോപ്പി എന്ന് വിളിക്കപ്പെടുന്ന നീളമേറിയതും വഴക്കമുള്ളതുമായ ട്യൂബ് ഉപയോഗിച്ചായിരുന്നു പരിശോധന. വന്‍കുടലിന്റെ ഉള്ളില്‍ പരിശോധന നടത്താനുള്ള കൊളോനോസ്‌കോപ്പി ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്യൂബിന്റെ Read More…