നേപ്പാളിലെ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തോട് അടുക്കുന്നതിനിടെ അയൽസംസ്ഥാനമായ ബിഹാർ പുതിയൊരു ഭീഷണി നേരിടുന്നു. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം അസാധാരണ വലിപ്പത്തിലുള്ള അപൂർവയിനം മത്സ്യങ്ങൾ അതിർത്തി കടന്ന് ബിഹാറിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. ഇത്തരം മത്സ്യങ്ങളെ ഭക്ഷിച്ച ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും ബാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹ നിവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ബാഗഹ എസ്ഡിഎം ചാന്ദ്നി കുമാരിയാണ് ജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്. View Read More…

