Featured Oddly News

നെഞ്ചു തകർക്കുന്ന കാഴ്ച: നേപ്പാളിൽ കാണാതായ മാതാപിതാക്കളെ തിരഞ്ഞ് അനിയത്തിയെയും മുതുകിലേറ്റി നടക്കുന്ന ബാലൻ!

ഓഗസ്റ്റ് 26-നുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും റോഡുകളും പാലങ്ങളും തകർന്ന് നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് നേപ്പാൾ. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുവീഴ്ചയും പാറയിടിച്ചിലുമാണ് പ്രളയത്തിന് കാരണമായത്. ഇത് നേപ്പാളിലും ചൈനയിലും വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. ഇതിനിടെ, ദുരന്തഭൂമിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം വൻതോതിൽ ജനങ്ങളുടെ കണ്ണുനനയിക്കുകയാണ്. കാണാതായ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന ഒരു ആൺകുട്ടിയും അവന്റെ മുതുകിൽ കരഞ്ഞുകൊണ്ട് ഇരിക്കുന്ന അനിയത്തിയുമാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുമുള്ള ഈ കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് Read More…