Healthy Food Sports

ബട്ടർ ചിക്കനും ബിരിയാണിയും മധുരവും കഴിക്കാമെന്നേ…. 36-ാം വയസ്സിലും മിന്നും ഫിറ്റ്‌നസുമായി സൂര്യകുമാർ യാദവ്

ബട്ടർ ചിക്കനും ബിരിയാണിയും മധുരപലഹാരങ്ങളും കഴിച്ചുകൊണ്ട് തന്നെ ഫിറ്റ്നസ് നിലനിർത്താമെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും കഠിനമായ പരിശീലനങ്ങളെക്കുറിച്ചും താരം അടുത്തിടെ മനസ്സ് തുറന്നു. പരമ്പരാഗതമായി കേട്ടുപഴകിയ “കാർബോഹൈഡ്രേറ്റുകളും മധുരവും പൂർണ്ണമായി ഒഴിവാക്കുക” എന്ന രീതിക്ക് പകരം സാധാരണക്കാർക്ക് എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്ന വഴികളാണ് സൂര്യകുമാർ സ്വീകരിച്ചത്. ഇന്ത്യൻ ടീമിൽ ഇടംനേടാനായി ഗൗരവമായി പരിശ്രമിക്കാൻ തുടങ്ങിയപ്പോൾ താനും ഭാര്യ ദേവിഷ ഷെട്ടിയും ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി. Read More…