Featured Fitness

രണ്ടുവർഷം ചലനശേഷിയില്ലാതെ കിടപ്പില്‍, ഇന്ന് 27കിലോ ഭാരവുംപേറി മണിക്കൂറിൽ 847 പുഷ്-അപ്പുകൾ! വിസ്മയ പ്രകടനം- വീഡിയോ

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുഷ്-അപ്പുകൾ എടുക്കുന്നത് തന്നെ ഏറെ ആയാസകരമാണ്. അപ്പോൾ കനത്ത ഭാരമുള്ള ബാഗും പുറത്തുവെച്ച് പുഷ്-അപ്പ് ചെയ്യുന്നത് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ 41-കാരനായ രോഹ്താഷ് ചൗധരിയുടെ കാര്യം അങ്ങനെയല്ല. “ഇന്ത്യയുടെ പുഷ്-അപ്പ് മാൻ” എന്നറിയപ്പെടുന്ന അദ്ദേഹം, പുറത്ത് 27.21 കിലോഗ്രാം (60 പൗണ്ട്) ഭാരമുള്ള ബാഗും പേറി ഒരു മണിക്കൂറിൽ 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് അദ്ദേഹം ഈ ചരിത്രനേട്ടം കൈവരിച്ചത്. 2023-ൽ Read More…

Featured Good News

കടലിനടിയില്‍ യോഗ ചെയ്ത് ഇന്ത്യൻ നാവികസേന; സമുദ്രപ്പരപ്പിനടിയിൽ നിന്നൊരു അമ്പരപ്പിക്കും ദൃശ്യങ്ങൾ

2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വേറിട്ട രീതിയിൽ യോഗാഭ്യാസവുമായി ഇന്ത്യൻ നാവികസേന. ഐ.എൻ.എസ് സാതവാഹനയിൽ നടന്ന പ്രത്യേക ചടങ്ങിൽ 40 നാവികസേനാ ഉദ്യോഗസ്ഥരാണ് വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തത്. നാവികസേനാ ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ അച്ചടക്കവും ഏകാഗ്രതയും വിളിച്ചോതുന്ന ഈ പ്രകടനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഐ.എൻ.എസ് സാതവാഹന തങ്ങളുടെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ശ്വാസനിയന്ത്രണവും കടുത്ത സഹിഷ്ണുതയും ആവശ്യപ്പെടുന്ന വിവിധ യോഗാസനങ്ങൾ നാവികർ വെള്ളത്തിനടിയിൽ വളരെ കൃത്യതയോടെയാണ് Read More…