Sports

എറിഞ്ഞത് ഒരേയൊരു ഓവർ; 6 പന്തിൽ 5 വിക്കറ്റുമായി ചരിത്രമെഴുതി; ക്രിക്കറ്റിൽ അപൂർവ റെക്കോഡുമായി പ്രിയന്ദന

ബാലി: ലോകക്രിക്കറ്റിലെ മഹാരഥന്‍മാര്‍ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തം പേരിലാക്കി ഇന്തോനീഷ്യന്‍ താരം. ട്വന്റി-20യിലെ ഒരോവറില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി ഗെഡെ പ്രിയന്ദന രചിച്ചത് പുതുചരിത്രം. രാജ്യാന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്ക് അന്യമായ റെക്കോഡാണ് ഇരുപത്തെട്ടുകാരനായ ഇന്തോനീഷ്യന്‍ താരത്തിന്റെ പേരിലായത്. കംബോഡിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു വലംകൈയന്‍ പാര്‍ട്ട് ടൈം പേസ്ബൗളറായ പ്രിയന്ദനയുടെ അവിശ്വസനീയ പ്രകടനം.ആദ്യം ബാറ്റ് ചെയ്ത് ഇന്തോനീഷ്യ മുന്നോട്ടുവച്ച 168 റണ്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു കംബോഡിയ. ഇന്നിങ്‌സിന്റെ 16-ാം ഓവറിലാണ് പ്രിയന്ദന റെക്കോഡ് പുസ്തകത്തില്‍ Read More…