ആനച്ചാല്‍ : ആകാശവിരുന്ന് ആസ്വദിക്കാന്‍ ക്രെയിനില്‍ കയറിയ വിനോദസഞ്ചാരികളുടെ കുടുംബം രണ്ടര മണിക്കൂറിലേറെ 120 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്നു. ആനച്ചാല്‍ ടൗണിനടുത്തുള്ള സാഹസിക വിനോദസഞ്ചാര പാര്‍ക്കിനു സമീപത്തെ സ്‌കൈ ഡൈനിങ് സെന്ററില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് സംഭവം. മംഗലാപുരത്ത് സ്ഥിരതാമസമാക്കിയ മലയാളിയായ മുഹമ്മദ് സഫാന്‍, ഭാര്യ തൗഫീന എന്നിവരും ആറും മൂന്നും വയസുള്ള ഇവരുടെ രണ്ടുകുട്ടികളും കൂടാതെ സ്ഥാപനത്തിലെ വനിതാ സ്റ്റാഫ് ഹരിപ്രിയയുമാണ് ആകാശത്ത് ആശങ്കയിലായത്. രണ്ടര മണിക്കൂറിനു ശേഷം അടിമാലിയില്‍ നിന്നും മൂന്നാറില്‍നിന്നും അഗ്‌നിരക്ഷാ സേനയെത്തി Read More…

