Travel

നല്ല രക്തച്ചുവപ്പില്‍ ഒരു തടാകം ; ലഗുണ കൊളറാഡ എന്ന അവിശ്വസനീയമായ പ്രകൃതി അത്ഭുതം?

പുകയുന്ന അഗ്നിപര്‍വ്വതങ്ങള്‍, ഡാലി-എസ്‌ക്യൂ പാറക്കൂട്ടങ്ങള്‍, തിളയ്ക്കുന്ന ചെളി, ഒഴുകുന്ന മഞ്ഞ്, ഉയര്‍ന്നുനില്‍ക്കുന്ന വിശാലമായ ആന്‍ഡീസ് പര്‍വ്വതനിരകള്‍. ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയന്‍ ആള്‍ട്ടിപ്ലാനോയുടെ തെക്ക് പടിഞ്ഞാറന്‍ മൂലയിലേക്ക് പോയാല്‍ ഭ്രമിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, മറ്റൊരു ഭൂപ്രകൃതി കാണാം. കണ്ടു പരിചയിച്ചിട്ടുള്ള ഭൂമികയില്‍ നിന്നും വ്യത്യസ്തമായ ഇവിടം മറ്റൊരു ലോകത്താണെന്ന തോന്നല്‍ പോലും ജനിപ്പിക്കും. സിലോലി മരുഭൂമിയുടെയും എഡ്വേര്‍ഡോ അവറോവ ആന്‍ഡിയന്‍ ഫൗണ നാഷണല്‍ റിസര്‍വിന്റെയും പൊടിപടലങ്ങള്‍ നിറഞ്ഞ പാതയിലൂടെ രണ്ട് ദിവസത്തെ യാത്ര ചിലിയുടെ അതിര്‍ത്തിക്കടുത്തുള്ള ആ അത്ഭുതലോകത്തെിക്കും. പറഞ്ഞുവരുന്നത് Read More…