ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ മരണങ്ങള്‍ കാണിച്ചുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ ഭീതിപ്പെടുത്തിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമകള്‍ ഇതുവരെ കൊലപ്പെടുത്തിയ മനുഷ്യരുടെ എണ്ണം 500ലധികമാണ്. 2000 ല്‍ വന്ന ആദ്യ സിനിമ മുതല്‍ 2011 ല്‍ പുറത്തുവന്ന അഞ്ചാം ഭാഗം വരെ സിനിമയില്‍ ആകെക്കൂടി രക്ഷപ്പെട്ടത് വെറും രണ്ടേരണ്ടു പേരാണ്. അടുത്തവര്‍ഷം സിനിമയുടെ ആറാം പതിപ്പ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഹൊറര്‍ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെയും ഏറ്റവും അവസാനത്തേതുമായ ഭാഗം 2011 ലാണ് പുറത്തുവന്നത്. ഫ്രാഞ്ചൈസിയുടെ ഒരു തിരിച്ചുവരവിനായി ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്. Read More…