വനവും വന്യമൃഗങ്ങളും ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകളുമുണ്ടാകാറുണ്ട്. കൗതുകത്തോടെയും ഭയത്തോടെയുമൊക്കെയാണ് ആ വീഡിയോകള്‍ നമ്മള്‍ കാണാറുള്ളത്. ഇത്തവണ ഒരു കടുവയും മൂര്‍ഖന്‍ പാമ്പും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കടുവ കാട്ടിലെ വമ്പനാണെങ്കിലും മൂര്‍ഖന്‍ പാമ്പിനെ കണ്ട് പേടിച്ച് പിന്നോക്കം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാട്ടിലെ ഒരു ചെറിയ അരുവിയിലാണ് മൂര്‍ഖന്‍ പാമ്പും Read More…

