Oddly News

92-ാം വയസ്സിൽ ആദ്യമായി മുത്തച്ഛനായി; 96-ാം വയസ്സിൽ ഗിന്നസ് റെക്കോർഡിലേക്ക് പറന്ന് വയോധികൻ!

പലരും തങ്ങളുടെ പേരക്കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആഘോഷിക്കുന്ന പ്രായത്തിൽ, ആദ്യമായി ഒരു പേരക്കുട്ടിയുടെ മുത്തശ്ശനായി മാറി ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് നോർമണ്ട് ടുസിഗ്നന്റ് എന്ന 96-കാരനായ അമേരിക്കൻ സ്വദേശി. തന്റെ 92-ാം വയസ്സിൽ ആദ്യത്തെ പേരക്കുട്ടിയെ സ്വന്തമാക്കിയതിനാണ് ഇദ്ദേഹത്തിന് ഈ ലോക റെക്കോർഡ് ലഭിച്ചത്. 2022 സെപ്റ്റംബർ 22-ന് മാഡിസൺ എന്ന പെൺകുഞ്ഞ് ജനിക്കുമ്പോൾ നോർമണ്ടിന് 92 വയസ്സും 24 ദിവസവുമായിരുന്നു പ്രായം. കൊച്ചുമകൾ ജനിച്ച് നാല് വർഷത്തോളത്തിന് ശേഷം, 2026 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ Read More…

Oddly News Travel

ഒളിച്ചോടിയ കാമുകീകാമുകന്മാർക്ക് 35,000 അടി ഉയരത്തിൽ വെഡ്ഡിംഗ് സർപ്രൈസ്; വൻ ഹിറ്റായി വിമാനത്തിലെ ‘ആകാശക്കല്യാണം’- വീഡിയോ

ലാസ് വേഗാസിലേക്ക് ഒളിച്ചോടി വിവാഹം കഴിക്കാൻ പോയ കാമുകീ കാമുകന്മാർക്ക് 35,000 അടി ഉയരത്തിൽ വിമാനത്തിനുള്ളിൽ അപ്രതീക്ഷിത വിവാഹസമ്മാനം ഒരുക്കി വിമാനജീവനക്കാർ. സാറ അറോയോ മോണ്ടാൽവോയും പങ്കാളിയും സിൻ സിറ്റിയിൽ വെച്ച് രഹസ്യമായി വിവാഹം കഴിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവരുടെ പ്ലാൻ അറിഞ്ഞ സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാർ വിമാനത്തിനുള്ളിൽ തന്നെ ഒരു അവിസ്മരണീയമായ കല്യാണം സംഘടിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 13-നായിരുന്നു ഈ അപൂർവ്വ സംഭവം. വിമാനത്തിലുണ്ടായിരുന്ന 178 യാത്രക്കാർ സാക്ഷികളായ ചടങ്ങിൽ, നിയമപരമായി വിവാഹം കഴിപ്പിക്കാൻ അധികാരമുള്ള Read More…