Oddly News

ഇങ്ങനെയൊക്കെ ചെയ്യാ​മോ? റീൽ ചിത്രീകരിക്കാൻ യുവാവ് കരടിക്ക് കൊടുത്തത് ശീതളപാനീയം !

ഛത്തീസ്ഗഢിലെ കങ്കേർ ജില്ലയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. റീൽ ഉണ്ടാക്കുന്നതിനായി ഒരു യുവാവ് കരടിക്ക് ശീതളപാനീയ കുപ്പി നൽകുന്നതാണ് വീഡിയോയിലുള്ളത്. . വീഡിയോയിൽ, ഒരു യുവാവ് ശീതളപാനീയക്കുപ്പിയുമായി കരടിയുടെ അടുത്തേക്ക് നടന്നുപോകുന്നത് കാണാം. തുടർന്ന് കുപ്പി മൃഗത്തിന് മുന്നിൽ വെച്ച ശേഷം ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് തിരിച്ചുപോകുന്നു. കരടി അടുത്തെത്തി കുപ്പിയെടുത്ത് പാനീയം കുടിക്കാൻ തുടങ്ങുന്നു. കുപ്പിയിലെ പാനീയം മുഴുവൻ കുടിച്ച് തീർക്കുന്നതും വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ Read More…

Oddly News

39 വയസ്സില്‍ പേരക്കുട്ടിയുമായി സൂപ്പര്‍സ്‌ളിം ഗ്‌ളാമര്‍ ലേഡി; ‘സുന്ദരിമുത്തശ്ശി’ യെന്ന് നെറ്റിസണ്‍മാര്‍…!

മുത്തശ്ശിയായ സൂപ്പര്‍സ്‌ളിം ഗ്‌ളാമര്‍ലേഡി ഓണ്‍ലൈനില്‍ വന്‍ ശ്രദ്ധനേടുന്നു. മുപ്പത്തൊമ്പതാം വയസ്സില്‍ മുത്തശ്ശിയായി മാറിയ കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ സുഷൗവില്‍ താമസിക്കുന്ന അജ്ഞാത സ്ത്രീ കട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ശരീരസൗന്ദര്യവും മുഖസൗന്ദര്യവും ഒത്തുചേര്‍ന്ന സ്ത്രീ ചെറുമകനെയാണ് എടുത്തിരിക്കുന്നത്. ഏകദേശം ഒരു മാസം പ്രായമുള്ള കുഞ്ഞ് ആ സ്ത്രീയുടെ ആദ്യത്തെ ചെറുമകനാണ്. നീളമുള്ള പോണിടെയില്‍ ധരിച്ച, നേരിയ മേക്കപ്പ് ധരിച്ച ആ മുത്തശ്ശി, നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന Read More…