കൊളസ്‌ട്രോള്‍ നമ്മുടെ കോശങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ്. വൈറ്റമിന്‍ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനുമെല്ലാം ഇത് സഹായകമാകുന്നു. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോളും. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുമ്പോഴാണ് പലരെയും ഈ രോഗം വലയിലാക്കുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നത് വഴി ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാം. ഹൃദയാഘാതവും പക്ഷാഘാതത്തിനും കാരണമാകാം. ഇത് ഒഴിവാക്കാനായി കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കണം. സമീകൃതമായ ഭക്ഷണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും Read More…