Oddly News

രണ്ടു വർഷമായി റേഞ്ചില്ല; പരിഹരിക്കാൻ ‘നാടകം’; ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമീണർ, വൈറൽ വിഡിയോയ്ക്ക് പിന്നിൽ ട്വിസ്റ്റ്

ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ രണ്ട് വർഷമായി നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ രോഷാകുലരായ ഗ്രാമീണർ ടെലികോം ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു. വ്യാഴാഴ്ച വൈകുന്നേരം ഹർദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. എന്നാൽ, വെറുമൊരു നാട്ടുപ്രതിഷേധം എന്ന് കരുതിയ ഈ സംഭവത്തിന് പിന്നിൽ അപ്രതീക്ഷിത ട്വിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. കമ്പനി അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി ടെക്നീഷ്യനായ ആദിത്യഭാൻ സിങ് തന്നെയാണ് തന്നെ കെട്ടിയിടാൻ ഗ്രാമീണരോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. വൈദ്യുതി വിതരണത്തിലെ തരാറുകൾ പരിശോധിക്കാൻ ഹർദൗലിയിലെ ടവറിന് സമീപമെത്തിയ ആദിത്യഭാനിനെ Read More…