ലണ്ടൻ: വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ. തുടർച്ചയായി വില്ലനായെത്തിയ പരുക്കുകളെത്തുടർന്നു 25–ാം വയസ്സിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും പടിയിറങ്ങുന്നത്. 2024 ലെ വെസ്റ്റിൻഡീസ് പര്യടനത്തിൽ രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ച ടേണറിന്, പിന്നീട് പരുക്കുകൾ മൂലം ദേശീയ ടീമിൽ സ്ഥാനം നിലനിർത്താനായില്ല. ദക്ഷിണാഫ്രിക്കയിൽ ജനിച്ച താരം ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുട്ടിക്കാലം മുതലുള്ള വലിയ സ്വപ്നമായിരുന്ന പ്രഫഷനൽ ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് Read More…

