തന്റെ ശരീരഭാരം 25 കിലോയോളം കുറച്ചതിനെക്കുറിച്ചും 2020-ൽ മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഫർദീൻ ഖാൻ. സൈറസ് ബ്രോച്ചയുമായുള്ള അഭിമുഖത്തിലാണ് ‘ഹൗസ്ഫുൾ 5’ താരം തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചും സംസാരിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി സിനിമാരംഗത്തുനിന്ന് വിട്ടുനിന്ന ഫർദീൻ, സഞ്ജയ് ലീലാ ഭൻസാലിയുടെ ‘ഹിരാമണ്ഡി’ എന്ന പരമ്പരയിലൂടെയാണ് അഭിനയത്തിലേക്ക് തിരികെയെത്തിയത്. അദ്ദേഹത്തിന്റെ പുതിയ ലുക്ക് ആരാധകർക്കിടയിൽ വൻ ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ശരീരഭാരം ഏറ്റവും കൂടുതലായിരുന്ന Read More…

