റെസ്റ്റോറന്റുകളില്‍ കയറി മൃഷ്ടാന്നം ഭുജിച്ച ശേഷം തന്ത്രപൂര്‍വ്വം മുങ്ങുന്ന കള്ളനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പെയിനിലെ ബ്‌ളാങ്ക മേഖലയില്‍ വെച്ചാണ് 50 കാരനെ പോലീസ് പൊക്കിയത്. പിടികൂടിയതിന് പിന്നാലെ ഇയാളുടെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റെസ്റ്റോറന്റുകളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. 20 ലധികം റെസ്റ്റോറന്റുകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. റെസ്‌റ്റോറന്റില്‍ കയറി മൂക്കുമുട്ടെ തട്ടിയിട്ട് ഹാര്‍ട്ട് അറ്റാക്ക് അഭിനയിച്ച് ബില്ല് കൊടുക്കാതെ പോകുന്നതായിരുന്നു ഇഷ്ടന്റെ രീതി. ഡെയ്ലി ലൗഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞമാസം Read More…