ചര്‍മത്തിന്റെ തിളക്കത്തിനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമം അടക്കി വാഴുന്നത് ടിഷ്യൂ പേപ്പര്‍ മാസ്‌കാണ്. ഈ മാസ്‌ക് സ്വന്തമായി വീട്ടിലിരുന്ന് നമുക്ക് ചെയ്യാന്‍ സാധിക്കും. മുഖത്തിന് തിളക്കം നല്‍കുന്ന ഈ മാസ്ക് നിര്‍മ്മിക്കാന്‍ വീട്ടില്‍ നിന്നും ലഭിക്കുന്ന കുറച്ച് ചേരുവകകള്‍ മാത്രം മതി. ഇനി അതിന്റെ ചേരുവകള്‍ നോക്കാം. ഇതിന് പ്രധാനമായി ആവശ്യമുള്ളത് മുട്ടയുടെ വെള്ളയാണ്.നിരവധി ആരോഗ്യഗുണങ്ങളടങ്ങിയതാണിത്. മുട്ട ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നു. കൂടാതെ ചര്‍മത്തിലുണ്ടാകുന്ന ചുളുവുകള്‍ അകറ്റാനും സഹായിക്കുന്നു. വിറ്റമിന്‍ സി Read More…
Tag: face care
ഇനി ടെൻഷൻ വേണ്ട! രക്തചന്ദനം മാത്രം മതി മുഖത്തെ പാടുകൾ പോയി നിറം വരാൻ
സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കള്‍ പരീക്ഷിക്കുന്നതാണ് എപ്പോഴും ഉത്തമം. ആയുര്‍വേദവും ആരോഗ്യത്തിനു പുറമേ സൗന്ദര്യ സംരക്ഷണ വഴികള്‍ പലതും പറയുന്നുണ്ട്. ഇവയില്‍ ഒന്നാണ് രക്തചന്ദനം. രക്തചന്ദനം പൊടിയായി വാങ്ങാന്‍ ലഭിയ്ക്കും. ഇതല്ലാതെ സാധാരണ ചന്ദനം അരയ്ക്കുന്ന രീതിയില്‍ തന്നെ അരച്ചെടുക്കാം. ഇതാണ് കൂടുതല്‍ നല്ലത്. രക്തചന്ദനം – ചര്‍മത്തിന് ഇറുക്കം നല്‍കി ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനം. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായകമാകുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലില്‍ കലക്കി Read More…
മുഖം കഴുകുമ്പോള്‍ ഈ കാര്യങ്ങളിലും ശ്രദ്ധ വേണം
നമ്മുടെ മുഖത്ത് പൊടിയും അഴുക്കുമൊക്കെ അടിഞ്ഞു കൂടാറുണ്ട്. പുറത്ത് പോയി വന്നാല്‍ എന്തായാലും മുഖം വൃത്തികേടാകും എന്നതില്‍ സംശയമില്ല. എന്നാല്‍ മുഖം കഴുകുമ്പോഴും വളരെയധികം ശ്രദ്ധ വേണം. മുഖം കഴുകുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്ക്കേണ്ടതെന്നും. മുഖചര്‍മ്മം എങ്ങനെ സംരക്ഷിയ്ക്കണമെന്നും അറിയാം…..
കടുത്ത വേനലിലും മുഖം സുന്ദരമായിരിക്കണോ? കരുവാളിപ്പും ടാനുമെല്ലാം മാറ്റും
സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. ചൂടുകാലത്തിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. ഇത് പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ്. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും വേനല്‍ക്കാലത്ത് വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ഏതു കാലാവസ്ഥയിലും സുന്ദരിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചൂടും വിയര്‍പ്പും ചര്‍മത്തേയും വളരെ രീതിയില്‍ ബാധിയ്ക്കുന്നു. ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം….