Health

ഐ ഡ്രോപ്സ് തുറന്നാൽ 30 ദിവസത്തിനുശേഷം ഉപയോഗിക്കല്ലേ; കാരണം വെളിപ്പെടുത്തി ഡോക്ടർ!

മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെക്കുന്ന ഐ ഡ്രോപ്പുകൾ ആവശ്യമുള്ളപ്പോൾ വീണ്ടും ഉപയോഗിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ? എങ്കിൽ അതിൽ അച്ചടിച്ചിരിക്കുന്ന എക്സ്പയറി ഡേറ്റ് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഐ ഡ്രോപ്പുകളുടെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പയറി ഡേറ്റ് മാത്രം നോക്കുന്നത് കണ്ണുകളുടെ സുരക്ഷയ്ക്ക് പര്യാപ്തമല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ബോട്ടിൽ തുറന്ന് കഴിഞ്ഞ് മരുന്ന് തീർന്നില്ലെങ്കിലും അച്ചടിച്ച എക്സ്പയറി ഡേറ്റ് കഴിയാൻ ഏറെ സമയമുണ്ടെങ്കിലും, ഒരു മാസത്തിന് ശേഷം മൾട്ടി-ഡോസ് ഐ ഡ്രോപ്പുകൾ ഉപേക്ഷിക്കേണ്ടതാണ്. കൂടാതെ, പ്രിസർവേറ്റീവുകൾ ഇല്ലാത്ത സിംഗിൾ-യൂസ് മരുന്നുകൾ തുറന്ന് Read More…

Health

കുട്ടികളെ ശ്രദ്ധിക്കൂ! ഐ ഡ്രോപ്‌സിലെ ഈ രാസവസ്തു കണ്ണിന് വില്ലനായേക്കാം, ഡോക്ടർമാരുടെ മുന്നറിയിപ്പ്

കണ്ണിനുപയോഗിക്കുന്ന തുള്ളിമരുന്നുകൾ ഏറ്റവും സുരക്ഷിതമായ മരുന്നുകളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്കുണ്ടാകുന്ന അണുബാധകൾക്കും കണ്ണ് വരൾച്ചയ്ക്കുമൊക്കെ മാതാപിതാക്കൾ മടികൂടാതെ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം മരുന്നുകളിൽ ചേർക്കുന്ന ഒരു പ്രത്യേക ഘടകം അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നേത്രരോഗ വിദഗ്ധർ. മൾട്ടി-ഡോസ് ഐ ഡ്രോപ്പുകളിൽ ബാക്ടീരിയകൾ വരാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവ് ആയ പോളിഹെക്സാമെത്തിലീൻ ബൈഗ്വാനൈഡ് ആണ് ഇപ്പോൾ ചർച്ചാവിഷയം. മരുന്നിനെ അണുവിമുക്തമായി നിലനിർത്താൻ ഇത് സഹായിക്കുമെങ്കിലും, കുട്ടികളുടെ വളരുന്ന കണ്ണുകളിൽ ഇത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം Read More…