മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെക്കുന്ന ഐ ഡ്രോപ്പുകൾ ആവശ്യമുള്ളപ്പോൾ വീണ്ടും ഉപയോഗിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ? എങ്കിൽ അതിൽ അച്ചടിച്ചിരിക്കുന്ന എക്സ്പയറി ഡേറ്റ് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഐ ഡ്രോപ്പുകളുടെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പയറി ഡേറ്റ് മാത്രം നോക്കുന്നത് കണ്ണുകളുടെ സുരക്ഷയ്ക്ക് പര്യാപ്തമല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ബോട്ടിൽ തുറന്ന് കഴിഞ്ഞ് മരുന്ന് തീർന്നില്ലെങ്കിലും അച്ചടിച്ച എക്സ്പയറി ഡേറ്റ് കഴിയാൻ ഏറെ സമയമുണ്ടെങ്കിലും, ഒരു മാസത്തിന് ശേഷം മൾട്ടി-ഡോസ് ഐ ഡ്രോപ്പുകൾ ഉപേക്ഷിക്കേണ്ടതാണ്. കൂടാതെ, പ്രിസർവേറ്റീവുകൾ ഇല്ലാത്ത സിംഗിൾ-യൂസ് മരുന്നുകൾ തുറന്ന് Read More…

