കാനഡയിൽ നിന്നുള്ള ഹൈ ഡൈവിംഗ് താരം മോളി കാൾസൺ, അറ്റ്ലാന്റിക് സമുദ്രത്തിലെ ഒഴുകിനടക്കുന്ന മഞ്ഞുപാളിയിൽ (ഐസ്ബർഗ്) നിന്ന് ചാടി ചരിത്രം കുറിച്ചിരിക്കുന്നു. കാനഡയിലെ ന്യൂഫൗണ്ട്ലൻഡിലെ ട്വില്ലിംഗേറ്റിന് സമീപമുള്ള തണുത്തുറഞ്ഞ വെള്ളത്തിന് മുകളിൽ, ഏകദേശം 15 മീറ്റർ ഉയരമുള്ള സ്വതന്ത്രമായി നിൽക്കുന്ന ഐസ്ബർഗിൽ നിന്ന് 28 കാരിയായ ഈ അത്‌ലറ്റ് പുറകോട്ട് ഡൈവ് ചെയ്യുകയായിരുന്നു. വനിതാ ഹൈ ഡൈവിംഗ് ചരിത്രത്തിൽ ഇതൊരു വലിയ നേട്ടമാണ്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ ജൂണിലാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതിന്റെക്കണക്കെല്ലാം ‘റെഡ് ബുൾ Read More…
Tag: ExtremeSports
ഒന്നങ്ങോട്ടോ.. ഇങ്ങോട്ടോ.. ചങ്കുറപ്പുള്ളവര്‍ മാത്രം കാണുക, അഗാധമായ കൊക്കയുടെ അരികിലൂടെ സൈക്കിൾ ഓടിക്കുന്ന യുവാവിന്റെ വീഡിയോ
‘തെറ്റുകൾക്ക് ഇവിടെ സ്ഥാനമില്ല’ (No room for mistakes) എന്ന വരികൾ ഒരു ഫ്രഞ്ച് സ്വദേശിയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇദ്ദേഹം ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഠിനമായ പാതകളിലൂടെ സൈക്കിൾ ചവിട്ടാൻ ഇഷ്ടപ്പെടുന്ന ഫെലിപ്പെ വെർഗാര എന്ന ഈ യുവാവ്, ഫ്രാൻസിലെ ഉയർന്ന മലനിരകളിലെ ഒരു റോഡിലൂടെ സൈക്കിൾ ഓടിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഉയരമുള്ള മലനിരകളിലൂടെ സൈക്കിൾ ഓടിക്കുന്നത് ഒരു റൈഡറെ സംബന്ധിച്ച് സാധാരണ കാര്യമാണെങ്കിലും, Read More…
രാക്ഷസ തിരമാലകളെ നിസാരമായി മറികടക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ, ‘അക്വാമാനോ’ എന്ന് നെറ്റിസൺസ്!
സാധാരണ തിരമാലകളല്ല, ഒരു കൊച്ചു ‘സുനാമി’ തന്നെയോ? ഒരു വേവ് പൂളിലെ കൂറ്റൻ തിരമാലകളെ നിഷ്പ്രയാസം നീന്തിക്കടക്കുന്ന യുവാവിൻ്റെ വീഡിയോ കണ്ട് ഇന്റർനെറ്റ് ലോകം അമ്പരന്നു നിൽക്കുകയാണ്. ഈ വീഡിയോയിലെ സാഹസികൻ ദക്ഷിണ കൊറിയൻ നാവികസേനയിലും കോസ്റ്റ് ഗാർഡിലും അംഗമാണെന്നാണ് അദ്ദേഹത്തിൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് വ്യക്തമാകുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സാധാരണ വേവ് പൂളുകളിൽ നിന്ന് വ്യത്യസ്തമായി, അതിശക്തമായ തിരമാലകളാണ് ഈ പൂളിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ‘സുനാമി പൂൾ’ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ‘poseidon_lee_official’ Read More…



