ഹോട്ടല്‍ മെനുവില്‍ ഭക്ഷണത്തിന്റെ വില കണ്ട് ഞെട്ടിയിട്ടുണ്ടോ? വളരെ അധികം വില കൂടിയ ഭക്ഷ്യവിഭവങ്ങളുണ്ട്. ഇവയ്ക്ക് സ്വാഭാവികമായും വലിയ വിലയാണുള്ളത്. കോടീശ്വരന്മാര്‍ പലപ്പോഴും ഒരുനേരം ഹോട്ടലുകളില്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്. കോബി ബീഫ്: ജപ്പാനിലെ ഹൈഗോ പ്രിഫെക്ചറില്‍ കോബി നഗരത്തിന് ചുറ്റും വളര്‍ത്തുന്ന കന്നുകാലികളുടെ മാംസമാണ് കോബി ബീഫ്. സ്റ്റീക്ക്, സുകിയാക്കി, ഷാബു -ഷാബു, സാഷിമി എന്നിങ്ങനെ പല വിഭവങ്ങളായി കോബി ബീഫ് തയ്യാറാക്കാം. പ്രതിവര്‍ഷം 3000 ത്തോളം കന്നുകാലികള്‍ മാത്രമേ കോബി Read More…