എത്ര വെള്ളം കുടിച്ചാലും ദാഹം മാറാതിരിക്കുന്നുണ്ടെങ്കിൽ, അത് വെറുമൊരു കാലാവസ്ഥാ വ്യതിയാനമാണെന്ന് കരുതി തള്ളിക്കളയരുത്. ശരീരം നൽകുന്ന ഇത്തരം സൂചനകൾക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി അനുഭവപ്പെടുന്ന അമിതമായ ദാഹത്തെ ശാസ്ത്രീയമായി പോളിഡിപ്സിയ (Polydipsia) എന്നാണ് വിളിക്കുന്നത്. ദാഹം അനുഭവപ്പെടുന്നതിന് ഏറ്റവും സാധാരണമായ ഒരു കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തന്നെയാണ്. ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ, എയർകണ്ടീഷണർ മുറികളിൽ ദീർഘനേരം ചെലവഴിക്കുന്നവർ, ദിവസവും വ്യായാമം ചെയ്യുന്നവർ എന്നിവർ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന Read More…

