ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ടെലിഗ്രാം ആപ്പ് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ അയക്കാനും സഹായിക്കുന്ന മികച്ച ഒരു ആപ്പാണിത്. എന്നാൽ പലർക്കും ഇത്രയേറെ ഉപകാരപ്രദമായ ഈ ആപ്പ് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വരുന്ന ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നിർദ്ദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. Read More…

