ഹിന്ദുമതവിശ്വാസപ്രകാരം വാരാണസിയിലെ ഗംഗാതീരത്ത് മൃതദേഹം സംസ്‌കരിക്കുന്നത് ആത്മാവിന് മോക്ഷം ലഭിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. അതായത്, ജനന-മരണങ്ങളുടെ അവസാനമില്ലാത്ത ചക്രത്തിൽ നിന്നുള്ള പൂർണ്ണമായ മോചനമാണിത്. സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദൈവമായ ശിവന്റെ നഗരമായ വാരാണസി, പരലോകത്തേക്കുള്ള ഏറ്റവും പവിത്രമായ കവാടമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ സംസ്‌കരിക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും കാതിൽ മഹാദേവൻ തന്നെ താരകമന്ത്രം ഓതിക്കൊടുത്ത് ഭൗതികബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കുന്നു എന്നും ശക്തമായി വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസവും അതിനോടനുബന്ധിച്ച് നിലനിൽക്കുന്ന ആചാരങ്ങളും വലിയ വൈകാരികതയോടെയാണ് മനുഷ്യർ കാണുന്നത്. എന്നാൽ ഇത് ഗംഗാ Read More…

