ശരീരത്തിലെ പല പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ് . കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായും എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉല്‍പാദത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രാധാന്യം അര്‍ഹിക്കുന്നു.തലമുടി, നഖങ്ങള്‍, ചര്‍മം ഇവയുടെ എല്ലാം ആരോഗ്യത്തിന് പ്രോട്ടീന്‍ വേണം. എന്നാല്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയാമോ? മസില്‍ മാസ് നിലനിര്‍ത്തുന്നതിനായി പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ലഭിച്ചില്ലെങ്കില്‍ ശരീരം പേശീകലകളെ വിഘടിപ്പിച്ചു തുടങ്ങും.ഇത് പിന്നീട് ബലക്കുറവിനും പേശിനഷ്ടത്തിനും കാരണമാകുന്നു.പടികള്‍ കയറാനും വസ്തുക്കള്‍ ഉയര്‍ത്താനുമൊക്കെ പ്രയാസം അനുഭവപ്പെട്ടേക്കാം. കലകളുടെ കേടുപാടുകള്‍ പരിഹരിക്കാനും പുതിയവയുടെ Read More…