സ്ത്രീകള്‍ക്ക് എല്ലാ മാസത്തിലും ശാരീരകവും മാനസികവുമായ പരിമുറുക്കങ്ങളും വേദനയും ഉണ്ടാക്കുന്ന സമയമാണ് ആര്‍ത്തവം. എന്നാല്‍ ചിലര്‍ക്ക് അത് ലഘുവായ വേദനയായിരിക്കും. മറ്റ് ചിലര്‍ക്കാവട്ടെ സഹിക്കാനാവാത്ത വേദനയുണ്ടാകാം. വയര്‍ കമ്പനവും, പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന ബുദ്ധിമുട്ടുണ്ടാക്കും. ഇത് ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ ആവരണപാളിയായ എന്‍ഡോമെട്രിയം ഗര്‍ഭപാത്രത്തിന് വെളിയിലേക്ക് വളരുന്ന എന്‍ഡോമെട്രിയോയിസ് എന്ന അവസ്ഥയാവാം. കഠിനമായ വയറുവേദന, നീര്‍ക്കെട്ട്, രക്ത സ്രാവം, വന്ധ്യത എന്നിവയെല്ലാം എന്‍ഡോമെട്രിയോസിസ് കാരണം ഉണ്ടാകാം. സ്ത്രീകളെ ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ Read More…