ജിദ്ദ: ലോകം കണ്ണുചിമ്മാതെ കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസ്സിക്കേയില്‍ റയല്‍മാഡ്രിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സിലോണയുടെ കുതിപ്പ്. രണ്ടു ഗോളുകള്‍ക്ക് എതിരേ അഞ്ചു ഗോളുകളടിച്ചാണ് ബാഴ്‌സ കുതിച്ചത്. ജെദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ കൂറ്റന്‍ വിജയം നേടിയ ബാഴ്‌സ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാം സ്പാനിഷ് സൂപ്പര്‍കപ്പ് നേടുകയും ചെയ്തു. ആദ്യപകുതിയില്‍ തന്നെ റയലിനെ നാലുഗോളുകള്‍ നേടി വളരെ പിന്നിലാക്കിയ ബാഴ്‌സിലോണ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കുറിച്ചു. ആദ്യം ഗോളടിച്ച റയലിനെയാണ് ബാഴ്‌സ Read More…