Oddly News

‘ഹലോ ട്രംപ് സുഖമാണോ.? ഞാൻ വഴിയില്‍ കാത്തുനിൽക്കുകയാണ്’; ട്രംപിനായി വഴിമുടക്കി ന്യൂയോര്‍ക്ക്‌ പോലീസ്‌; കാല്‍നടയായി യാത്ര തുടര്‍ന്ന്‌ മാക്രോണ്‍- വീഡിയോ

ന്യൂയോര്‍ക്ക്‌: യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിലെ (യു.എന്‍.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ മാക്രോണിനെ ന്യൂയോര്‍ക്ക്‌ പോലീസ്‌ തടഞ്ഞത്‌. എല്ലാ റോഡുകളും അടച്ചതിനെ തുടര്‍ന്ന്‌ മാക്രോണിന്റെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന്‌ മാക്രോണ്‍ കാറില്‍ നിന്നിറങ്ങി റോഡ്‌ തടഞ്ഞതിനെക്കുറിച്ച്‌ പോലീസിനോട്‌ അന്വേഷിച്ചു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനാലാണ്‌ വഴിയടച്ചതെന്ന്‌ പോലീസ്‌ അറിയിച്ചപ്പോള്‍, മാക്രോണ്‍ തെരുവില്‍ നിന്നുകൊണ്ട്‌ തന്നെ തമാശരൂപേണ യു.എസ്‌ Read More…