വിയറ്റ്നാമിൽ നിന്നുള്ള നാടകീയമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട 25-കാരിയായ ഗർഭിണി ബൈക്കിന്റെ പിൻസീറ്റിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി. വിയറ്റ്നാമിലെ തായ് ങ്ഗുയെൻ പ്രവിശ്യയിലെ ഫൂ ലുവോങ് ആശുപത്രിക്ക് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. 32 ആഴ്ച ഗർഭിണിയായിരുന്ന യുവതിക്ക് പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രി കവാടത്തിൽ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. പൊക്കിൾ കൊടി പോലും വേർപെടുത്താത്ത നിലയിൽ നവജാതശിശുവുമായി Read More…
Tag: Emergency Birth
തിരക്കുള്ള ട്രെയിനില്‍ യുവതിക്ക് പ്രസവവേദന: തുണയായി ആർ.പി.എഫ്, അമ്മയും കുഞ്ഞും സുരക്ഷിതർ- വീഡിയോ
ഇന്ത്യൻ റെയിൽവേയിൽ നിന്ന് വരുന്നത് ഹൃദയസ്പർശിയായ ഒരു വാർത്ത. പൂനെ-സുപോൾ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണിയായ യുവതി ട്രെയിനുള്ളിൽവച്ച് സുരക്ഷിതമായി പ്രസവിച്ചു. ട്രെയിൻ അഹല്യാനഗർ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ജനറൽ കോച്ചിലെ തിരക്കിനിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ സംരക്ഷണ സേന (RPF) ഉദ്യോഗസ്ഥർ സഹായത്തിനായി ട്രെയിനിൽ എത്തി. ആശുപത്രിയിലേക്ക് മാറ്റാൻ സമയമില്ലെന്ന് മനസ്സിലാക്കിയ ആർപിഎഫ് സംഘം, ട്രെയിനിലെ മറ്റ് വനിതാ യാത്രക്കാരുടെ സഹായത്തോടെ കോച്ചിനുള്ളിൽ തന്നെ പ്രസവത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. Read More…


