Oddly News

15കാരനൊപ്പം 35കാരി അമ്മായി നാടുവിട്ടു; 10 ദിവസം ഒളിവുജീവിതം, വിവാഹത്തിന് ഒരുങ്ങുമ്പോൾ പിടിയില്‍

യുപിയിലെ ഗോരഖ്‌പൂരിൽ 35 വയസ്സുകാരിയായ യുവതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ 15 വയസ്സുള്ള അനന്തരവനൊപ്പം ഒളിച്ചോടി. ജനുവരി 26-ന് ഉച്ചയോടെയാണ് ഇവരെ കാണാതായത്. രാത്രിയായിട്ടും തിരികെ എത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ആദ്യം രഹസ്യമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പി പി ഗഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്ത് ദിവസത്തിന് ശേഷം ഇരുവരെയും കണ്ടെത്തി. ഒരു കൂട്ടുകുടുംബത്തിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മായിയും അനന്തരവനും തമ്മിലുള്ള ബന്ധമായതിനാൽ Read More…

Good News

64 വര്‍ഷംമുമ്പ് ഒളിച്ചോടി ജീവിതം തുടങ്ങി; ഇപ്പോള്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് വിവാഹം ആഘോഷമാക്കി

യഥാര്‍ത്ഥ സ്‌നേഹം നിങ്ങള്‍ എത്ര നേരം കാത്തിരിക്കുന്നുവെന്നല്ല. നിങ്ങള്‍ എത്ര ശക്തമായി പിടിച്ചുനില്‍ക്കുന്നു എന്നതാണ്. 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ വിവാഹം ഒടുവില്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് നടത്തിക്കൊടുത്തു. ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്ന വിവാഹം നടന്നത് ഗുജറാത്തിലെ വൃദ്ധദമ്പതികളായ ഹര്‍ഷിന്റെയും മൃണുവിന്റെയും ആയിരുന്നു. ദി കള്‍ച്ചര്‍ ഗള്ളി ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളും വീഡിയോയും സഹിതം പങ്കിട്ട ഇവരുടെ പ്രണയകഥ അനേകരുടെ ശ്രദ്ധനേടി. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരും സ്‌കൂള്‍ കാലം മുതല്‍ പ്രണയികളും ആയിരുന്ന ഹര്‍ഷിന്റെയും Read More…