ഇൻഡോറിലെ രാജ് നഗർ മേഖലയിൽ ശനിയാഴ്ച വൈകുന്നേരം ആനയ്ക്ക് ശർക്കര കൊടുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായി 49 വയസ്സുള്ള ഒാട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ടു. ഇ-സെക്ടർ രാജ് നഗർ സ്വദേശിയായ വിജയ് എന്ന ലക്ഷ്മൺ റാവു ഹോൾക്കറാണ് മരിച്ചത്. ചന്ദൻ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം 4:30 ഓടെയായിരുന്നു സംഭവം. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഒരു മതപരമായ ചടങ്ങിനായി ജെയിൻ സമുദായത്തിൽപ്പെട്ട ചിലർ ഉജ്ജയിനിൽ നിന്ന് ഇൻഡോറിലേക്ക് ഒരു ആനയെ എത്തിച്ചതായിരുന്നു. ചടങ്ങിന് ശേഷം പാപ്പാനൊപ്പം ആനയെ സംഭാവനകൾ Read More…
Tag: Elephant Attack
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന: രക്ഷപെട്ടത് തലനാരിഴക്ക്, ഭയം നിറച്ച് വീഡിയോ
കർണാടകയിലെ ഹസൻ ജില്ലയിൽ വനംവകുപ്പ് ജീവനക്കാർക്കു നേരെ കുതിച്ച് കാട്ടാന. സംഭവത്തിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥർ ജീവനുംകൊണ്ടോടി രക്ഷപെട്ടതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. @siraj noorani എന്ന എക്സ് അക്കൗണ്ട് ആണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ വനത്തിനു നടുവിലൂടെയുള്ള പാതയിൽ ജീവനും കൊണ്ടോടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാം. തൊട്ടുപിന്നാലെ ഇവരെ ലക്ഷ്യമാക്കി കുതിച്ചെത്തുന്ന കാട്ടാനയെയാണ് കാണുന്നത്. വീഡിയോ അവസാനിക്കുമ്പോൾ ഉദ്യോഗസ്ഥർ അതിവേഗം ഓടിമറയുന്നതാണ് കാണുന്നത്. Read More…


