കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു സമുദായമായ ഈഴവ വിഭാഗം വീണ്ടും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചർച്ചകളുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കരുത്തായി കരുതപ്പെടുന്ന ഈ സമുദായം ജനസംഖ്യയുടെ 20 മുതൽ 23 ശതമാനം വരെ വരും. സംസ്ഥാനത്തെ ഏകദേശം 40 മുതൽ 45 വരെ മണ്ഡലങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള ഈഴവ വോട്ടുകൾ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ വലിയ പങ്കുവഹിക്കാറുണ്ട്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന ചരിത്രമാണ് ഈ സമുദായത്തിനുള്ളതെങ്കിലും, മധ്യകേരളം ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന Read More…

