Spotlight

‘25 കോടിയുടെ കള്ളപ്പണം 17 ചാക്കുകളിലായി BJP ഓഫീസിലെത്തി’; ഗുരുതരആരോപണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 25 കോടി രൂപയുടെ കള്ളപ്പണം തൃശൂരിലേക്ക് എത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ ബിജെപി ഓഫീസ് സെക്രട്ടറി പി. അക്ഷയ് . തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ 17 ചാക്കുകളിലായാണ് ഈ പണം ഓഫീസിലേക്ക് എത്തിച്ചത്. തുടർന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായാണ് ഈ തുക സൂക്ഷിച്ചതെന്ന് അക്ഷയ് വെളിപ്പെടുത്തി. പണം ഓഫീസിലെത്തിച്ച സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനും പഴയ ഡിവിആർ മാറ്റി പുതിയത് വെക്കാനും നേതാക്കൾ നിർദേശിച്ചിരുന്നു. Read More…