ഇന്റർനെറ്റിൽ തരംഗമായി മാറിയ ഉത്തർപ്രദേശിലെ ‘ബാഗ്പത് സംഘർഷത്തിലെ’ പ്രധാന ആകാശർഷണമായ ‘ഐൻസ്റ്റീൻ ചാച്ച’ എന്ന ഹരേന്ദ്ര സിംഗ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 2021-ൽ ബാഗ്പതിൽ രണ്ട് ചാറ്റ് കടക്കാർ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ വൈറലായതോടെയാണ് ഓറഞ്ച് നിറത്തിലുള്ള മുടിയും വേറിട്ട ലുക്കുമുള്ള ഹരേന്ദ്ര സിംഗ് ഐൻസ്റ്റീൻ ചാച്ച എന്ന പേരിൽ ട്രോളുകളിൽ നിറഞ്ഞുനിന്നത്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തുവന്ന പുതിയ വീഡിയോയിൽ അദ്ദേഹം ഒരു ഓഫീസിലെ ക്യൂവിൽ സാധാരണക്കാരനായി ക്ഷമയോടെ നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. Read More…

