Celebrity

മിസ് യൂണിവേഴ്‌സിന്റെ സൗന്ദര്യസങ്കല്‍പ്പം പുനര്‍ നിര്‍വ്വചിച്ചു ; ലോജിന സലാ എഴുതിയത് പുതുചരിത്രം

പ്രായപരിധി ലംഘിക്കല്‍ അടക്കം അനേകം പുതുമകള്‍ ഉണ്ടായിരുന്ന വിശ്വസുന്ദരി മത്സരത്തില്‍ ഇത്തവണ ഈജിപ്തിന്റെ ലോജിന സലാ എഴുതിയത് വ്യത്യസ്തമായ ഒരു ചരിത്രം. സൗന്ദര്യമത്സരത്തിന്റെ പ്രധാന സങ്കല്‍പ്പത്തെ തന്നെ തട്ടിയുടയ്ക്കുന്ന സാന്നിദ്ധ്യമായിട്ട് മാറിയ ലോജിന മുഖത്ത് ‘പാണ്ഡു’മായി ആദ്യ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയായി. നവംബര്‍ 17-ന് മെക്‌സിക്കോ സിറ്റിയില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ ആദ്യ 30-ല്‍ എത്തിയ ആദ്യ ഈജിപ്ഷ്യന്‍ മത്സരാര്‍ത്ഥി എന്ന നിലയിലും അവര്‍ ചരിത്രം കുറിച്ചു. മത്സരത്തിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടും Read More…