മഴക്കാലത്ത് ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുന്ന വാദ്രഫ്നഗർ ബ്ലോക്കിലെ വിദ്യാലയത്തിലേക്ക് എത്താൻ ഛത്തീസ്ഗഡിലെ രണ്ട് അധ്യാപികമാർ നടത്തുന്നത് അസാധ്യമെന്നു തോന്നുന്ന ഒരു അതിസാഹസിക യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മോറാൻ, ഇരിയ എന്നീ നദികളുടെ സംഗമസ്ഥാനത്തിന് അപ്പുറത്താണ് ധൗർപൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറുന്ന ഈ നദി കടന്ന് നടന്നു മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കൂ. എന്നാൽ സന്ധ്യ ഹൽദാർ, കർമിള ടോപ്പോ എന്നീ അധ്യാപികമാർക്ക് ഈ അപകടനടത്തം തങ്ങളുടെ ജോലിയുടെ Read More…

