രാജസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ പ്രവർത്തന സമയത്ത് ഓഫീസിനുള്ളിൽ പ്രിൻസിപ്പൽ സുഖമായി കിടന്നുറങ്ങുന്നു. കരൗലി ജില്ലയിലെ ഭണ്ഡാരി അന്ദ്രൂണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ സംഭവം നടന്നത്. സ്കൂളിലെ പ്രിൻസിപ്പലായ ഡയോഡിറാം മീനയാണ് ജോലി സമയത്ത് മുറിയിൽ കിടന്നുറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ദൃശ്യങ്ങൾ വൈറലായതോടെ സ്കൂൾ അധികൃതരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വീഴ്ചയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്. രാജ്യത്തുടനീളം സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥയ്ക്കെതിരെ Read More…

