Myth and Reality

ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ രാവണപ്രതിഷ്ഠ; കത്തിച്ചു കളയാന്‍ ഉണ്ടാക്കിയത് 211 അടി പൊക്കത്തില്‍

പുരാണത്തില്‍ രാക്ഷസ രാജാവായ രാവണനെതിരെ ശ്രീരാമന്റെ വിജയത്തെ അടയാളപ്പെടുത്തുന്ന ദിവസമാണ് വിജയ ദശമി എന്നറിയപ്പെടുന്ന ദസറ. രാവണന്റെയും കുംഭകര്‍ണന്റെയും മേഘനാഥന്റെയും കോലം കത്തിക്കുന്നത് ഈ വിജയം ആഘോഷിക്കാന്‍ രാജ്യത്തുടനീളം നടക്കുന്ന പ്രതീകാത്മകമായ ഒരു പ്രവൃത്തിയായും ദുഷ്ടതയുടെ നിഗ്രഹത്തിന്റെ പ്രതീകാത്മകമായിട്ടുമാണ് ഹിന്ദുമത വിശ്വാസികള്‍ വിലയിരുത്തുന്നത്. ദസറദിനത്തില്‍ വടക്കേഇന്ത്യയില്‍ ഉടനീളം രാവണന്റെ കോലം കത്തിക്കുന്നത് പതിവാണ്. ഇത്തവണ ഒകടോബര്‍ 12 ന് ദ്വാരകയിലെ സെക്ടര്‍ 10-ല്‍ കത്തിക്കാന്‍ പോകുന്നത് പടുകൂറ്റന്‍ രാവണപ്രതിമയാണ്. ശനിയാഴ്ച ദസറയ്ക്ക് മുന്നോടിയായി, ദ്വാരകയിലെ സെക്ടര്‍ 10-ല്‍ Read More…