ചുവന്ന മാംസത്തിനു പകരം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പരാഗത വിശ്വസം . കോഴിയിറച്ചിയും മറ്റു വെറ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈലിന്റെ നേതൃത്വത്തിൽ ന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. Read More…