Crime

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറു വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുൾ; ഞെട്ടിക്കുന്ന സംഭവം

ഡല്‍ഹിയില്‍ ആറു വയസ്സുകാരന് നേരെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ക്രൂരആക്രമണം. ആക്രമണത്തില്‍ കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഡല്‍ഹിയിലെ പ്രേംനഗറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ നേരെ നായ ചാടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. നായയുടെ കൂടെയുണ്ടായിരുന്ന യുവതി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ കാലില്‍പിടിച്ച് വലിച്ച് Read More…

Featured

ആൺകുട്ടിയുടെ ചെവിയിൽ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർ- വീഡിയോ

കുട്ടിയുടെ ചെവിയിൽ നിന്ന് ജീവനുള്ള പാറ്റയെ ഡോക്ടർ പുറത്തെടുത്തു. കംബോഡിയയിലെ നോം പെന്നിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവം വൈറലായിരിക്കുകയാണ്. ഒക്ടോബർ 23-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. ചെവി വേദനയും തുടർച്ചയായ മൂളൽ ശബ്ദവും (Tinnitus) പരാതിപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ അമ്മ അവനെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഡോക്ടർ ആദ്യം ഒരു ചെറിയ ചെവിയിലെ അണുബാധയാണ് സംശയിച്ചത്. എന്നാൽ, കുട്ടിയുടെ ചെവിക്കുള്ളിൽ ആഴത്തിൽ പാറ്റ ഇഴയുന്നത് കണ്ടപ്പോൾ അദ്ദേഹം Read More…

Oddly News

കഠിനമായ ചെവിവേദന ; എട്ടുകാലി യുവതിയുടെ ചെവിക്കകത്ത് കയറി വല നെയ്തു കെട്ടി താമസമാക്കി

ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിക്കുള്ളില്‍ കണ്ടെത്തിയത് എട്ടുകാലി കൂടുവെച്ചിരിയ്ക്കുന്നത്. യുകെയിലാണ് സംഭവം. അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. ആഴ്ചകളായി ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്ക് ഒടുവിലാണ് യുവതിയുടെ ചെവിക്കുള്ളില്‍ എട്ടുകാലി വല നെയ്ത് കൂടുവച്ചിരിക്കുന്നതാണെന്ന് കണ്ടെത്തിയത്. യുവതിയ്ക്ക് ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കൂടുംതോറും ചെവിക്കകത്തെ വേദനയും കൂടി വന്നു. ഇതിനിടെ ചെവിക്കകത്ത് എന്തോ ഇരിപ്പുണ്ടെന്ന് ഇവര്‍ക്ക് Read More…