ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍ പ്രശാന്ത് കുറുപ്പ് . ലോക്കപ്പില്‍വച്ച് അതിക്രൂരമായി മര്‍ദിച്ചെന്നും തന്റെ രണ്ട് ചെവിയും അടിച്ചുപൊട്ടിച്ചെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. 2014ല്‍ വിവാഹമോചനക്കേസിലാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. തനിക്കെതിരായ 14 കേസുകളില്‍ 13 കേസുകളും വ്യാജമെന്ന് കണ്ടെത്തിയെന്നും പ്രശാന്ത് പറയുന്നു. പത്തനംതിട്ട സി.ഐ ആയിരിക്കുമ്പോഴായിരുന്നു മധുബാബുവിന്റെ അതിക്രമം. മധുബാബുവിനെതിരെ കൂടുതല്‍ ഗുരുതരമായ പരാതികള്‍ പുറത്തുവരുന്നുണ്ട്. മധുബാബു 22കള്ളക്കേസുകളില്‍ കുടുക്കി ജീവിതം തകര്‍ത്തെന്നും മര്‍ദിച്ചെന്നും പത്തനംതിട്ടയിലെ മുന്‍ ജ്വല്ലറി ഉടമ വിജയന്‍ ആചാരി. മധുബാബു Read More…

