Featured Spotlight

‘രാഷ്ട്രീയം നോക്കി വാ തുറന്നു’; ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം, ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: നടൻ ടൊവിനോ തോമസിന്റെ വീടിനു മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോർച്ച പ്രവർത്തകർ. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അനുകൂലമായി ടൊവിനോ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതിഷേധവുമായി അവർ രംഗത്തെത്തിയത്. കേരളത്തിലെ പി.എസ്.സി അഴിമതിക്കെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും, സ്വന്തം ജില്ലയായ തൃശൂരിൽ നഴ്‌സുമാർ രാപ്പകൽ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടൻ രാഷ്ട്രീയം നോക്കിയാണ് ഇപ്പോൾ വായ തുറന്നിരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സമരം. ചെട്ടിപ്പറമ്പിൽ നിന്ന് ബസ് Read More…