Movie News

കള്ളനെ പിടിക്കാനാകാത്ത പോലീസും സംശയരോഗിയായ പ്രവാസിയും; ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ ആരംഭിച്ചു

രണ്ടു വ്യത്യസ്ഥമായ കഥകൾ ഒരേ പോയിന്റിൽ എത്തിച്ചേർന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.ഒക്ടോബർ ഏഴ് ശനിയാഴ്ച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. ധ്യാൻ ശ്രീനിവാസൻ , ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. Read More…