നാലായിരം വര്‍ഷം പഴക്കമുള്ള, പുരാണത്തില്‍ പറയുന്ന ആസൂത്രിത നഗരമായ ദ്വാരക കണ്ടെത്തുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അണ്ടര്‍വാട്ടര്‍ ആര്‍ക്കിയോളജി വിംഗ് വീണ്ടും ഗുജറാത്ത് കടല്‍ത്തീരത്ത് പര്യവേക്ഷണം ആരംഭിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദ്വാരകയില്‍ അവസാനമായി പഠനം നടത്തിയതിന് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ജലത്തിനടിയിലായെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍. വെള്ളത്തിനടിയിലായ ദ്വാരക നഗരം വളരെക്കാലമായി മോഹിപ്പിക്കുന്ന ഒരു നിഗൂഢത വിഷയമാണ്. ഹിന്ദു പുരാണമനുസരിച്ച്, ദ്വാരകയെ കൃഷ്ണന്റെ കര്‍മ്മഭൂമി ആയി Read More…