Oddly News

പലസ്തീൻ വസ്ത്രം ധരിച്ചതിന് MPയോട് ‘കടക്ക് പുറത്തെന്ന്’ സ്പീക്കർ: തണ്ണിമത്തൻ വസ്ത്രവുമായി തിരിച്ച് മാസ് എൻട്രി- വീഡിയോ

ആംസ്റ്റര്‍ഡാം: പലസ്തീന്‍ പതാകയിലെ നിറങ്ങളോട് സാദൃശ്യമുളള വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തിയ എം.പിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍. ഡച്ച് എം.പി എസ്തര്‍ ഔവഹാന്‍ഡിനോടാണ് സ്പീക്കര്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ എസ്തര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ ഇടപെടുകയായിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പി.വി.വി) നേതാവാണ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ. ‘നിങ്ങള്‍ ആ പതാകയുമായി ഇവിടെ നില്‍ക്കുന്നത് അധിക്ഷേപകരമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, വസ്ത്രം മാറി തിരിച്ചുവരാന്‍ Read More…