കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വഴിത്തിരിവ്. ഒരാള്‍ മാത്രമാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ക്യാംപസിനു സമീപം കാമുകനൊപ്പം ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്‌ച രാത്രി പുറത്തിറങ്ങിയപ്പോഴാണ് ഒഡീഷ സ്വദേശിയായ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്.കോളജ് ഗേറ്റിനു സമീപത്തുവച്ച് അജ്‌ഞാതസംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരിയാക്കി. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന്‍ ഇതിനിടെ ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. 6 പേരെയാണ് കേസില്‍ അറസ്‌റ്റു ചെയ്‌തത്. മൊഴികളില്‍ Read More…

