വിമാനത്തിന്റെ എഞ്ചിനിൽ കയറി യാത്രചെയ്യുന്ന ഒരു താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. ഇതിനകം 28 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 2.4 ലക്ഷത്തിലധികം ലൈക്കുകളും നേടിയ ക്ലിപ്പ് ഒരേസമയം കാഴ്ചക്കാരെ രസിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു. വൈറലാകുന്ന വീഡിയോയിൽ അതിവേഗ കാറ്റിനെ അവഗണിച്ച് പക്ഷി അനായാസമായി വിമാനത്തിന്റെ ചിറകിൽ ബാലൻസ് ചെയ്യുന്നതാണ് കാണുന്നത്. ചില ഉപയോക്താക്കൾ താറാവിന്റെ സ്ഥിരതയെ അഭിനന്ദിക്കുമ്പോൾ, മറ്റുള്ളവർ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് സംശയിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയത്. ഒരു Read More…